ചെന്നൈ: ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു. മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചെങ്കിലും ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്നാണ് വിവരം. ചെന്നൈ കവരൈപേട്ടയിലാണ് രാത്രി ട്രെയിന്‍ അപകടമുണ്ടായത്.
മൈസൂര്‍-ടര്‍ബാംഗ ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്ക് ട്രെയിനുമായിട്ടാണ് കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. അപകട സ്ഥലത്തേക്ക് കൂടൂതല്‍ ആംബുലന്‍സുകള്‍ എത്തിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.


