കൊച്ചി: സി പി എം നേതാവ് എം എം ലോറന്‍സിന്റെ അന്ത്യോപചാര ചടങ്ങില്‍ മകള്‍ സൃഷ്ടിച്ച സാഹചര്യം ദുഃഖമുണ്ടാക്കിയെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി മോഹനന്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ പ്രശ്നം ഉണ്ടായതെന്ന് അറിയില്ല.
കുടുംബം പറഞ്ഞത് പ്രകാരമാണ് സംസ്കാരം തീരുമാനിച്ചത്. കുടുംബമാണ് മൃതദേഹം കൈമാറിയതെന്നും സി എന്‍ മോഹനന് പറഞ്ഞു. മരണം വിവാദമാക്കാന്‍ പാര്‍ട്ടി ഉദ്ദ്യേശിക്കുന്നില്ല. ടൗണ്‍ഹാളില്‍ കുടുംബങ്ങള്‍ തമ്മിലാണ് സംസാരം ഉണ്ടായത്. മുദ്രാവാക്യം വിളിക്കുന്നത് പാര്‍ട്ടി ചെയ്യാറുള്ളതാണെന്നും സി എന്‍ മോഹനന് പറഞ്ഞു.
മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത് മകള്‍ ആശയും മകനും തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ആശയേയും മകനെയും പോലീസ് ബലം പ്രയോഗിച്ച് മാറ്റി. സി പി എം പ്രവര്‍ത്തകരോട് കയര്‍ത്ത് ആശയും മകനും. പ്രവര്‍ത്തകരുടെ മുദ്രാവാക്യത്തിനിടെ ആശയും മകനും ‘സി പി എം മുര്‍ദാബാദ്’ വിളിച്ചു . തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.


