Tue. Nov 24th, 2026

തിരുവനന്തപുരം: വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥനേയും മകളെയും ആക്രമിച്ച് 79 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനില്‍കുമാര്‍ (34), ശിവകാശി സ്വദേശി പ്രദീപന്‍ ( 23 ) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യല്‍ ടീം അംഗം പിടികൂടിയത്. കന്യാകുമാരി തിരുവട്ടാറില്‍ കഴിഞ്ഞ മാസമാണ് സംഭവം.

ഉറങ്ങിക്കിടന്ന മോഹന്‍ദാസിനെയും മകളെയും ആക്രമിച്ച് അവശരാക്കിയ ശേഷമായിരുന്നു കവര്‍ച്ച. മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 79 പവനോളം സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ കവര്‍ന്നു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 47 പവനോളം സ്വര്‍ണം പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.