പാലക്കാട്: പലിശ സംഘത്തിന്റെ മര്‍ദനമേറ്റ കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ.മനോജ് (39) ആണ് മരിച്ചത്. പലിശ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഈ മാസം ഒന്‍പതിനാണ് പലിശ ഇടപാടുകാര്‍ മർദ്ദിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി. വീണ്ടും പലിശക്കെണിയില്‍ കൊലപാതകം നടന്നതോടെ പോലീസ് സംഘം അന്വേഷണം കടുപ്പിച്ചു.


