Fri. Nov 20th, 2026

തിരുവനന്തപുരം: വയനാട് ദുരന്തത്തിന് ഇരകളായ സഹജീവികളെ സഹായിക്കുന്നതിനായി എസ്സെൻസ് ഗ്ലോബൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 2,25,000 രൂപ നൽകി.

ഇന്ന്, ആഗസ്ത് 06-ാം തീയതി രാവിലെ വരെ അഭ്യുദയകാംഷികളിൽ നിന്നും 2,19,904 (രണ്ട് ലക്ഷം പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി നാല് രൂപ) ആണ് സമാഹരിച്ചത്, എസ്സെൻസ് ഗ്ലോബൽ അക്കൌണ്ടില്‍ നിന്നും 5,096 രൂപകൂടി ചേർത്ത് ആകെ 2,25,000 രൂപയായിട്ടാണ് നാം CMDRF ലേയ്ക്ക് കൊടുത്തത്.

ഇനിയും ഈ ഫണ്ടിലേക്ക് വരുന്ന തുകകള്‍ EDRF അക്കൗണ്ടിൽ സൂക്ഷിക്കുകയും വയനാട് എസ്സെൻസ് പ്രവര്‍ത്തകര്‍ ചെയ്യുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വരുന്ന മുറയ്ക്ക് വിനിയോഗിക്കുകയും ചെയ്യുമെന്നും. നിലവില്‍ 10,000 രൂപ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ടെന്നും എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾ അറിയിച്ചു.