തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ രാജന്‍. 189 മൃതദേഹങ്ങള്‍ ഇന്ന് തന്നെ സംസ്‌കരിക്കാനാണ് ശ്രമം. വൈകിട്ട് മൂന്നിനാണ് സംസ്‌കാര നടപടികള്‍ തുടങ്ങുക.
പഴുതടച്ച പരിശോധനകളാണ് നടത്തുന്നത്. തിരച്ചില്‍ ഒരിടത്തും അവസാനിപ്പിച്ചിട്ടില്ല. മറിച്ചുള്ള പ്രചാരണം തെറ്റാണ്. 180 മൃതദേഹങ്ങളാണ് ഇനി കണ്ടെത്താനുള്ളത്. സൂറത്തില്‍ നിന്ന് നാല് കഡാവര്‍ നായകളെ കൂടി തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി മേപ്പാടിയില്‍ പൊതു അദാലത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു.


