Mon. Nov 23rd, 2026

തൃശൂര്‍: കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. നാലുപേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരനായ വില്ലടം കാട്ടുപറമ്പില്‍ ജോയി (62) ആണ് മരിച്ചത്.വൈകീട്ട് കോലഴി അത്തേക്കാട് ഗാന്ധി നഗറില്‍ വെച്ചാണ് സംഭവം.

പീച്ചിയില്‍ നിന്നും വരുന്ന വെള്ളം നിറഞ്ഞാഴുകിയ കനാലില്‍ നിയന്ത്രണം വിട്ട് കാര്‍ മറിയുകയായിരുന്നു. പരുക്കേറ്റവര്‍ ത്യശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.