ഇടുക്കി: കുമളിയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് രാത്രി 8.30ഓടെയായിരുന്നു സംഭവം. കുമളി 66-ാം മൈലിന് സമീപത്താണ് കാറിന് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണച്ചു. മുരിക്കടി സ്വദേശിയുടേതാണ് വാഹനം. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.


