തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 65 വയസായാരുന്നു. കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം.
അരോമ മൂവി ഇന്റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977ല്‍ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആണ് ആദ്യ നിര്‍മ്മാണ സംരംഭം.
തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആകെ ഏഴു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

