Tue. Nov 24th, 2026

കൊച്ചി: നടന്‍ സുരേഷ് ഗോപിയ്ക്ക് എതിരെ താന്‍ പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടന്‍ സലീം കുമാര്‍. തനിക്ക് ആ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും, താന്‍ സഹോദര തുല്യമായി കാണുന്ന വ്യക്തിയാണ് സുരേഷ്ഗോപി എന്നും, വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലീം കുമാര്‍ പറഞ്ഞു.