Sat. Nov 21st, 2026

എറണാകുളം: കാലടിയില്‍ ഇടുക്കി കരിമ്പന്‍ സ്വദേശിയായ ലോറി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഷിനു മാത്യു(31) ആണ് മരിച്ചത്. കാലടി മാണിക്കമംഗലത്താണ് സംഭവം. ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മാണിക്കമംഗലത്തേക്ക് തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം. പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണകാരണം വ്യക്തമായിട്ടില്ല.