അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരിൽ പ്രവർത്തിക്കുന്ന ഒലീവിയ ഡിസൈൻസ് എന്ന സ്ഥാപനം ജോലിക്കൊന്നും പറഞ്ഞു വിളിച്ച് പെൺകുട്ടികളെ കബളിപ്പിക്കുന്നതായി ആരോപണം. വളരെ തുച്ഛമായ വിലയ്ക്ക് സ്ത്രീകളുടെ കുർത്തകൾ വിപണനം ചെയ്തുകൊണ്ടാണ് ഇവർ ശ്രദ്ധ നേടിയിരുന്നത്. നിരവധി പെൺകുട്ടികൾക്ക് ജോലി നൽകുന്നതിന്റെ പേരിലും ഇവർ ശ്രദ്ധ നേടിയിരുന്നു. 20000 രൂപ സാലറിയും അക്കോമഡേഷൻ ഫ്രീയായി നൽകുമെന്നും പറഞ്ഞാണ് പെൺകുട്ടികളെ ജോലിക്കെടുക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഇന്റർവ്യൂ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവരുടെ ജോലിക്കാർ തന്നെ ഇപ്പോൾ ഇവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഒലിവിയ ഡിസൈൻസിൽ പരസ്യത്തിൽ പറയുന്നതുപോലെയുള്ള കാര്യങ്ങൾ ഒന്നുമല്ല നടക്കുന്നത് എന്നാണ് അവിടെ ജോലി ചെയ്തവർ പറയുന്നത്.
ഇരുപതിനായിരം രൂപ ശമ്പളത്തിൽ എന്ന് പറയുന്ന ജോലിയിൽ കയറാൻ 10,000 രൂപ ബൗണ്ട് ചെയ്യിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. മാത്രമല്ല പിന്നീട് ഇൻഷുറൻസും മറ്റെന്തൊക്കെയോ കട്ടും ഒക്കെ ചേർത്ത് കയ്യിൽ കിട്ടുന്നത് 8000 രൂപയായിരിക്കും. മാത്രമല്ല ജോലിയിൽ കയറിക്കകഴിഞ്ഞാൽ പരസ്യം ചെയ്യുമ്പോലെ അവിടെ ഒരു ഫിക്സഡ് സാലറിയില്ല. കമ്മീഷൻ ആണ് ഉള്ളത്. ഒരാൾ എത്ര രൂപയ്ക്ക് ജോലി ചെയ്യുന്നു ആ പൈസയുടെ 10% ആണ് അയാളുടെ സാലറി. ഫുഡ് ആൻഡ് അക്കോമഡേഷൻ ഫ്രീയാണ് എന്ന് പറഞ്ഞതിനുശേഷം 1500 രൂപ അതിനും വാങ്ങും എന്ന് മുൻ ജീവനക്കാർ പറയുന്നു.
ട്രെയിനിംഗാണ് എന്നു പറഞ്ഞ് ആദ്യത്തെ 15 ദിവസം ഫ്രീ ആയിട്ടാണ് ജോലി ചെയ്യിപ്പിക്കുന്നത്. അതിനുശേഷം മിക്കപ്പോഴും ജോലിയില്ല എന്ന് പറഞ്ഞ് തിരിച്ചു പറഞ്ഞു വിടുകയും ചെയ്യും. ജോലി ചെയ്തതിനുശേഷം പൈസ പല കാര്യങ്ങൾക്കായി കട്ട് ചെയ്യും. ഫൈൻ ആണ് എന്ന് പറഞ്ഞാണ് പല കാരണങ്ങൾ പറഞ്ഞു പണം കട്ട് ചെയ്യുന്നത്. പരാതി കൊടുക്കുകയോ എതിർത്ത് സംസാരിക്കുകയോ ചെയ്യുന്ന ജീവനക്കാർക്ക് വളരെ മോശമായ അനുഭവമാണ് ലഭിക്കുന്നത്. പോലീസുകാർ ഒക്കെ ഞങ്ങളുടെ ആണ് ഇത് ഞങ്ങളുടെ നാടാണ് എന്നൊക്കെ പറഞ്ഞാണ് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുക. കൂടാതെ ജീവനക്കാരുടെ ഫോണും സിം കാർഡും പിടിച്ചുവെക്കുന്നതായും ആരോപണമുണ്ട്.
ഇതിനുമുമ്പും ഇവർക്കെതിരെ പരാതികൾ ഉണ്ടായിട്ടുണ്ട് അപ്പോൾ എല്ലാം ഒരു സിപിഎം നേതാവായിരുന്നു ഇടപെട്ട് ഇവരെ സംരക്ഷിച്ചിരുന്നതെന്ന് മുൻജീവനക്കാർ പറയുന്നു. “ഓൺലൈൻ കച്ചവടത്തിന്റെ പേരിൽ അവിടെ നടക്കുന്നത് വലിയ തട്ടിപ്പ് തന്നെയാണ്. എല്ലാ ശനിയാഴ്ചകളിലും ആണ് ഇന്റർവ്യൂ വയ്ക്കുന്നത് കാണാൻ നല്ല സൗന്ദര്യവും നിറവുമുള്ള പെൺകുട്ടികളെ മാത്രമാണ് തിരഞ്ഞെടുക്കുന്നത് എന്നും കൂടാതെ ജാതിയും ചോദിക്കുമെന്നും ഉയർന്ന ജാതിയിലുള്ള പെൺകുട്ടികളെയാണ് അധികവും സെലക്റ്റ് ചെയ്യുകയെന്നും ജോലി ഉപേക്ഷിക്കേണ്ടിവന്ന മുൻജീവനക്കാർ പറയുന്നു. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് എന്തിനാണ് നിറവും സൗന്ദര്യകും ജാതിയുമൊക്കെ നോക്കുന്നത്? അതിന്റെ ആവശ്യം മനസ്സിലാകുന്നില്ല. ഇത്തരം ജോലി ചെയ്യുന്ന ആളുകൾക്ക് കസ്റ്റമറോട് സംസാരിക്കുവാനുള്ള കഴിവല്ലേ ആവശ്യമായി വേണ്ടത് എന്ന് അവർ ചോദിക്കുന്നു. ഒലിവിയ ഡിസൈൻസിന്റെ കള്ളക്കളി യൂട്യൂബിൽ ട്രെൻഡിങ് ആയിരിക്കുകയാണ്.

