Fri. Nov 20th, 2026

തിരുവനന്തപുരം: അതിശക്തമായ മഴയെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ 7 ജില്ലകളിൽ ഇന്ന് (ജൂൺ 27 വ്യാഴം ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി എസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല.

പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 6 ജില്ലകളിൽ പൂർണ്ണമായും കണ്ണൂർ ജില്ലയിൽ പ്രാദേശികമായുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.