Fri. Nov 20th, 2026

കൊച്ചി: ചലച്ചിത്ര നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ (37) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകള്‍ ജുമാ മസ്ജിദില്‍ നടക്കും.

റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്.