തിരുവനന്തപുരം: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഐ മത്സരിക്കുമെന്ന് ബിനോയ് വിശ്വം. എല്‍ഡിഎഫ് മത്സര രംഗത്ത് നിന്ന് മാറി നിന്നാല്‍ ബിജെപി ഉയര്‍ന്നു വരും. എല്‍ഡിഎഫ് അത് അനുവദിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തില്‍ പ്രയങ്ക ഗാന്ധി വരുന്നത് അവര്‍ക്ക് തീരുമാനിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും ഇന്ത്യ സഖ്യം ഉണ്ടായിരുന്നെന്നും സഖ്യത്തിന്റെ ചെറുക്കല്‍ രാഷ്ട്രീയം മനസിലാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ സമ്മര്‍ദ്ദമാകാം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഇങ്ങനെ വേഷം കെട്ടിക്കാന്‍ പാടുണ്ടായിരുന്നോയെന്നും ബിനോയ് വിശ്വം ചോദിച്ചു.


