രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 22 പേർ മരിച്ചു. നഗരത്തിലെ കലവാഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 12 കുട്ടികളടക്കം 26 പേർ മരിച്ചു. 25ലധികം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തീപിടുത്തത്തിൽ ഇതുവരെ 22 പേരുടെ മരണം സ്ഥിരീകരിച്ചതായി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ വിനായക് പട്ടേൽ പറഞ്ഞു. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാൻ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടിആർപി ഗെയിം സോണിലെ താൽക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വേനൽ അവധിയായതിനാൽ സംഭവസ്ഥലത്ത് ധാരാളം കുട്ടികളും ഉണ്ടായിരുന്നു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. തീപിടുത്തത്തിൽ അങ്ങേയറ്റം വിഷമമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടൊപ്പമാണ് തൻ്റെ ചിന്തകൾ. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ പ്രാദേശിക ഭരണകൂടം പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Gujarat: A massive fire breaks out at the TRP game zone in Rajkot. Fire tenders on the spot. Further details awaited. pic.twitter.com/f4AJq8jzxX
— ANI (@ANI) May 25, 2024

