ചേർത്തല: ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. പള്ളിപ്പുറം ഒറ്റപ്പുന്ന സ്വദേശി രാജേഷ് ആണ് പിടിയിലായത്. ചേര്‍ത്തല പള്ളിപ്പുറത്താണ് സംഭവം. ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥനാണ് രാജേഷ്. കുടുംബവഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ഭാര്യ അമ്പിളിയെ രാജേഷ് നടുറോഡില്‍ കൊലപ്പെടുത്തിയത്. അര്‍ധരാത്രിയോടെ കഞ്ഞിക്കുഴി ബാറിന് സമീപത്ത് നിന്നാണ് പ്രതി അറസ്റ്റിലായത്.

ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തിരുനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്.

