Tue. Nov 24th, 2026

കണ്ണൂര്‍: കണ്ണൂര്‍ വിസ്‌മയ പാര്‍ക്കില്‍ 22കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രൊഫസര്‍ റിമാന്‍ഡില്‍. പെരിയയിലെ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദിനെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

മലപ്പുറം സ്വദേശിയായ യുവതിയോടാണ് അഹമ്മദ് പാര്‍ക്കിലെ വേവ്പൂളില്‍ വച്ച് അപമര്യാദയായി പെരുമാറിയത്. സംഭവത്തെ തുടര്‍ന്ന് യുവതി ബഹളം വച്ചു. തുടര്‍ന്ന് സ്ഥലത്ത് പോലീസെത്തി അഹമ്മദിനെതിരെ കേസെടുക്കുകയായിരുന്നു.

അഹമ്മദിനെതിരെ ഇതിനു മുമ്പും ലൈംഗികാതിക്രമ പരാതികളുയര്‍ന്നിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അഹമ്മദിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.