കൊല്ലം: ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ മര്‍ദനം. രോഗിയോടൊപ്പം എത്തിയ സ്ത്രീ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. വളരെ മോശമായി പെരുമാറിയെന്നും മുഖത്തടിച്ചെന്നും ഡോക്ടര്‍ ജാന്‍സി പറഞ്ഞു.
രോഗിയെ പരിശോധിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മറ്റൊരു ഡോക്ടര്‍ ഗുളിക നല്‍കിയത് കൃത്യമായി പരിശോധിക്കാതെയാണ് ചികിത്സിച്ചതെന്ന് പറഞ്ഞ് രോഗിയോടൊപ്പം എത്തിയ സ്ത്രീ പ്രശ്നം ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. ആശുപത്രിയില്‍ പൊലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

