കോട്ടയം: വീട് പൊളിക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് ബീം ദേഹത്ത് പതിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ജിതന്ദര്‍ (29) ആണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിന്‍ നാഥ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കോട്ടയം ചങ്ങനാശ്ശേരിയില്‍ കാക്കാംതോട് പുതുപ്പറമ്പില്‍ പി സി ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാണ് അപകടം. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. വീട് പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.


