Sat. Nov 21st, 2026

തിരുവനന്തപുരം: പൂക്കോട് വെറ്ററനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്രം ഉടന്‍ വിജ്ഞാപനമിറക്കണമെന്ന ഹൈക്കോടതി ഉത്തരവ് ആശ്വാസകരമാണെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശ്.

സിബിഐ അന്വേഷണത്തില്‍ നൂറു ശതമാനം നിതീ കിട്ടുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മകന് നീതി ലഭിക്കാന്‍ താന്‍ ഏതറ്റംവരെയും പോകുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.