Sun. Apr 21st, 2024

ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു. പതിനാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരിൽ നിരവധി പേരുടെ നിലഗുരുതരമാണ്.