Sun. Apr 14th, 2024

പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡി വൈ എഫ് ഐ നേതാവ് ജയ്സണ്‍ ജോസഫ് പോലീസില്‍ കീഴടങ്ങി. 2023 ഡിസംബര്‍ 20-നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.

പത്തനംതിട്ട ഡിവൈ എസ് പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും ജയ്സണെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.കേസിന്റെ തുടക്കത്തില്‍ തന്നെ പോലീസ് നടപടിയില്‍ പരാതിയുണ്ടായിരുന്നു.

വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ പ്രതിയായിട്ടും ജയ്സണെ മാനേജ്മെന്റ് പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ജയ്സണെ ലോ കോളജില്‍നിന്ന് പുറത്താക്കിയിരുന്നു.