Sat. Apr 20th, 2024

ഈരാറ്റുപേട്ട: മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര കടലാടിമറ്റം ഭാഗത്ത് മങ്ങാട്ടുകുന്നേല്‍ വീട്ടില്‍ എംവി മണിയാണ് പോലീസിന്റെ പിടിയിലായത്.

പ്രതി നിരന്തരം മദ്യപിക്കുന്നത് ഭാര്യ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ക്രൂരമായ ആക്രമണം നടത്തിയത്. സ്റ്റീല്‍ പൈപ്പ് കൊണ്ട് തലയിലും കാലിലും അടിച്ച് കൊലപ്പെടുത്താന്‍ ശ്രിമിക്കുകയായിരുന്നെന്നാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. എസ്എച്ച്ഒ പി എസ് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.