Sat. Apr 20th, 2024

സീതത്തോട്: വേനല്‍ മഴയില്‍ പാറ വീടിനു മുകളില്‍ പതിച്ച് വീട്ടമ്മ മരിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ആങ്ങംമൂഴി വാലുപാറ മംഗലത്ത് വിളയില്‍ പത്മകുമരി(52) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു ദാരുണമായ സംഭവം. വീട്ടില്‍ ചായ ഉണ്ടാക്കി കൊണ്ടിരുന്ന പത്മകുമാരിയുടെ വീടിന് മുകളിലേക്ക് പാറ പതിക്കുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചതായി പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം മോര്‍ച്ചറിയില്‍.