Sun. Apr 14th, 2024

എറണാകുളം: പിറവത്തിന് സമീപം പേപ്പതിയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈകിട്ടോടെയാണ് സംഭവം.

റോഡില്‍ നിന്ന് ഉയരത്തിലുള്ള മണ്‍തിട്ടയ്ക്ക് സമീപം കോണ്‍ക്രീറ്റ് കെട്ടിപ്പൊക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. വിവരം അറിഞ്ഞ് പോലീസൂം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുകയാണ്‌.