Sat. Nov 21st, 2026

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ ആത്മഹത്യയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതികളായ എസ്എഫ്‌ഐക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നു. കോളജിലെ ഇടത് സംഘടന അധ്യാപകരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങളെ അഴിഞ്ഞാടാന്‍ വിടുന്നത് മുഖ്യമന്ത്രിയെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കോളജ് ഡീന്‍ വിഷയത്തില്‍ പ്രതിയാകേണ്ടയാള്‍ .കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടം. എസ്എഫ്‌ഐക്കാരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ ഗവണ്‍മെന്റും സിപിഐഎമ്മും പിന്തുണ നല്‍കുന്നു.ക്രിമിനലുകളെ ഒതുക്കിയില്ലെങ്കില്‍ യുഡിഎഫും കോണ്‍ഗ്രസും ഞങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിലേക്ക് പോകും.

സാമൂഹ്യ പെന്‍ഷന്‍ മുടങ്ങിയിട്ട് ഇന്ന് ഏഴാം മാസം.കേരളത്തിലെ പാവങ്ങളില്‍ പാവങ്ങളോട് ക്രൂരത. 13 ജില്ലകളിലെ ജനകീയ ചര്‍ച്ചാ സദസ്സുകളിലും കേട്ടത് ഈ പരാതിയാണ്.പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഇ- ഗ്രാന്‍ഡ് കൊടുക്കുന്നില്ല. ഒരു ആനുകൂല്യങ്ങളും നല്‍കുന്നില്ല.സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അസംബന്ധം. അങ്ങനെ ഒരു റിപ്പോര്‍ട്ട് ഇല്ല.

ഉണ്ടെങ്കില്‍ താനും കെ.പി.സി.സി അധ്യക്ഷനും എങ്കിലും കാണണ്ടേ. ഓരോ റിപ്പോര്‍ട്ടര്‍മാരും തോന്നിയത് പോലെ പറയുന്നു. ഇന്നലെ ആളുകള്‍ പിരിഞ്ഞുപോയത് കെപിസിസി അധ്യക്ഷന് വിഷമമായി. താന്‍ അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണ്. നാക്കു പിഴ വന്നതൊക്കെയാണോ വാര്‍ത്ത കന്റോണ്‍മെന്റ് ഹൗസിലും മരപ്പട്ടി ഉണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.