Sat. Apr 20th, 2024

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ടി സിദ്ദിഖ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നടന്നത് അരിയില്‍ ഷൂക്കൂര്‍ മോഡല്‍ വിചാരണാ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് ടി സിദ്ദിഖ് വിമര്‍ശിച്ചു. ഇതിന്റെ രാഷ്ട്രീയ ഉത്തരവാദത്തില്‍ നിന്ന് എസ്എഫ്‌ഐക്ക് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. ഇതിന് മുന്‍പും സമാനമായ വിചാരണ കോളേജില്‍ നടന്നിട്ടുണ്ട്. കൊന്ന് കെട്ടി തൂക്കി എന്ന കുടുംബത്തിന്റെ ആരോപണം വളരെ ഗൗരവമുള്ളതാണെന്നും ടി സിദ്ദിഖ് പറഞ്ഞു.

പ്രതികളെ സമയത്ത് പിടിക്കാത്തത് പൊലീസിന്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണ്. ഈ പ്രതികള്‍ എവിടെ ഒളിച്ചു, ആര് അഭയം കൊടുത്തു എന്ന് കണ്ടെത്തണം. കുടുംബത്തിന്റെ സമരത്തിനൊപ്പം ഉണ്ടാവുമെന്നും വലിയ പോരാട്ടം കേരളത്തില്‍ മുഴുവന്‍ നടക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു. പ്രതികളെ സമയത്ത് പിടിക്കാത്തത് പൊലീസിന്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണെന്നും ടി സിദ്ദിഖ് കൂട്ടി ചേര്‍ത്തു.