Wed. Feb 21st, 2024

ചിറ്റൂര്‍: പൊല്‍പ്പുള്ളി കൂളിമുട്ടത്ത് വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം നങ്ങാംകുറിശ്ശി റിട്ട. എസ്‌ഐ ദേവദാസിന്റെ ഭാര്യ മിനി (48) ആണ് മരിച്ചത്. മകനോടൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിനു മുന്നില്‍ പോവുകയായിരുന്ന മറ്റൊരു വാഹനം അപ്രതീക്ഷിതമായി നിര്‍ത്തിയത് കണ്ട് മിനിയുടെ മകന്‍ സ്‌കൂട്ടര്‍ പെട്ടെന്നു ബ്രേക്ക് ഇട്ടു. ഇതോടെ വണ്ടിക്ക് പുറകിലിരുന്ന മിനി പിന്നിലേക്ക് തെറിച്ച് വീണു. ഈ സമയം എതിരെ വന്ന സ്‌കൂള്‍ ബസിന്റെ ചക്രങ്ങള്‍ മിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ മിനിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഞ്ചിക്കോട് ഗവ ഹൈസ്‌കൂളില്‍ ജ്യോഗ്രഫി അധ്യാപികയാണ് മിനി.