Fri. Mar 1st, 2024

കോഴിക്കോട്: ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയും അമ്മയയെും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ സ്‌റ്റേഷനിലെ ഡ്രൈവറായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കെഎ ഷിംജു(36)തൂങ്ങി മരിച്ചനിലയിലും അമ്മ ശാന്ത (65) വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു. കുന്ദമംഗലം പയിമ്പ്രയിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മ ശാന്ത കിടപ്പുരോഗിയായിരുന്നു. മരണവിവരം അറിയുമ്പോള്‍ ഷിംജുവിന്റെ അച്ഛന്‍ അപ്പുക്കുട്ടി മകള്‍ ഷിംനയുടെ വീട്ടിലായിരുന്നു. ഷിംജു അവിവാഹിതനാണ്. രാവിലെ വീട്ടില്‍ തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.