Fri. Mar 1st, 2024

ഈ വര്‍ഷം തിയേറ്ററിലെത്തുന്ന സിനിമകളില്‍ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ ഓരോ അപ്‌ഡേഷന്‍ വരുമ്പോഴും സോഷ്യല്‍ മീഡിയ വലിയ വരവേല്‍പ്പാണ് അതിന് നല്‍കുന്നത്.ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായി കഥാപാത്രങ്ങളില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയനാകുന്ന താരം പ്രതിനായകനായാണ് ഈ ചിത്രത്തില്‍ എത്തുന്നത്. ‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രം അടുത്തമാസം 15 ന് തിയേറ്ററുകളില്‍ എത്തും.



ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഭ്രമയുഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് അതില്‍ പ്രധാന കാരണമായി പറയുന്നത്. തുടരെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിലും ആരാധകര്‍ പ്രതീക്ഷയിലാണ്. സിനിമയുടെ ടീസര്‍ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും കഥ പറയുക എന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു ടീസര്‍. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസര്‍ അരക്കിട്ടുറപ്പിക്കുന്നുണ്ട്.

അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിനിമയൊരുങ്ങുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണെന്നാണ് സൂചന. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.