Sat. Mar 2nd, 2024

കൊച്ചി: മലയാളസർവകലശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് റദ്ദാക്കി ഹൈക്കോടതി. എംഎസ്‌എഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിക്കുകയും ചെയ്തു.

നാമ നിർദ്ദേശ പത്രിക സമർപ്പിച്ച ഉടനെ അധികൃതർ എസ്‌എഫ്‌ഐ സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഒമ്പത് ജനറൽ സീറ്റിലും 11 അസോസിയേഷൻ സീറ്റിലും സെനറ്റിലുമാണ് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത്. ഈ വിജയം ചോദ്യം ചെയ്താണ് എംഎസ്എഫ് പ്രവർത്തകർ കോടതിയെ സമീപിച്ചത്.



ഹർജി നൽകിയ ഫൈസൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ഇത് തള്ളുകയായിരുന്നു. മറ്റുള്ള ഹർജിക്കാർ വിവിധ സ്ഥാനങ്ങളിലേക്ക് പത്രിക സമർപ്പിക്കാൻ എത്തിയെങ്കിലും ടോക്കൺ നിഷേധിച്ചതോടെ ഇവർക്ക് പത്രിക നൽകാനായില്ല. എന്നാൽ പത്രിക തളളിയതിനും ടോക്കൺ നിരസിച്ചതിനുമുള്ല കാരണങ്ങൾ അധികൃതർ വ്യക്തമാക്കില്ല. ഇതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. പത്രിക തള്ളിയതിനും സ്വീകരിക്കാതിരുന്നതിനും വ്യക്തമായ കാരണം പറയാത്തതിന് നിലനിൽപ്പില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.