Sun. Feb 25th, 2024

കൊച്ചി: വാഴക്കുളത്ത് നിയമവിദ്യാര്‍ത്ഥിനി നിമിഷാ തമ്പിയെ വീട്ടില്‍വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജു മൊല്ലക്ക് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചു. മോഷണശ്രമം തടയാന്‍ ശ്രമിച്ച നിമിഷയെ 2018 ജൂലൈ 30നാണ് ബിജു കഴുത്തറുത്തു കൊലപ്പെടുത്തിയത്. മൂര്‍ഷിദാ ബാദ് സ്വദേശിയായ പ്രതിക്കെതിരായ എല്ലാ കുറ്റവും തെളിഞ്ഞതായി കോടതി കണ്ടെത്തി.

ഐ പി സി 302 പ്രകാരം കൊലപാതകത്തിനാണ് പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മറ്റ് കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം തടവും കോടതി വിധിച്ചു. മുഴുവന്‍ ശിക്ഷയും ഇരട്ട ജീവപര്യന്ത മായി അനുഭവിക്കണമെന്നു ജഡ്ജി വി ജ്യോതി വിധിന്യായത്തില്‍ പറഞ്ഞു.

തടിയിട്ടപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പുനാട് അന്തിനാട് നിമിഷാ തമ്പിയെയാണ് മോഷണശ്രമ ത്തിനിടെ പ്രതി കൊലപ്പെടുത്തിയത്. തന്റെ വല്യമ്മയുടെ മാല പ്രതി മോഷ്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച പ്പോഴാണ് പ്രതി നിമിഷയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ വല്യച്ഛനേയും പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു.