Fri. Mar 1st, 2024

തൃശൂര്‍: ചാലക്കുടിയില്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലന്‍ പിടിയില്‍. തൃശൂര്‍ ഒല്ലൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് നിധിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നേരത്തെ നാല് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിയോ, ഷമിം, ഗ്യാനേഷ്, വില്‍ഫിന്‍ എന്നിവരാണ് അറസ്റ്റിലായത്.


ഹെല്‍മറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് പോലീസ് ജീപ്പ് അടിച്ചുതകര്‍ക്കുന്നതിലേക്ക് എത്തിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇതോടെ വിഷയത്തില്‍ സിപിഐഎം നേതാക്കള്‍ ഇടപെട്ടു. പോലീസ് കസ്റ്റഡിയിലെടുത്ത നിധിനെ സിപിഐഎം നേതാക്കള്‍ മോചിപ്പിച്ചു. ശേഷം നിധിന്‍ രക്ഷപ്പെടുകയായിരുന്നു.