Sun. Feb 25th, 2024

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിയെ കുറ്റിക്കാട്ടിൽ കൊന്ന് തള്ളിയ കേസിൽ മുഖ്യപ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യ സരിതയും അറസ്റ്റിൽ. കോടഞ്ചേരി നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചന്റെ മകൻ നിധിന്റെ മൃതദേഹം കഴിഞ്ഞ ദിവസം മണ്ണഞ്ചിറിയിലെ പറമ്പിൽ അഴുകിയ നിലയിൽ കണ്ടെത്തിയിരുന്നു.


ഇതേതുടർന്ന് പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിൽ മുഖ്യപ്രതി അഭിജിത്തിനെയുൾപെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ നിധിനെ വിളിച്ചുവരുത്തിയത് സരിതയാണെന്ന് കണ്ടെത്തിയതോടെയാണ് സരിതയെ നിലവിൽ കേസിൽ പ്രതിചേർത്തിരിക്കുന്നത്.