കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരുക്കേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ കോവൂര്‍ പാലാഴി എം എല്‍ എ റോഡില്‍ മണലേരി താഴം ‘സുകൃത’ത്തില്‍ ഡോ. എം സുജാത(54)യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.10-ന് കോഴിക്കോട് നിന്ന് എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയില്‍ പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ റെയില്‍വേ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് സുജാതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


