Wed. Feb 21st, 2024

ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ രാജ്കുമാര്‍ കോഹ്ലി (93) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത്‌റൂമില്‍ കുഴഞ്ഞു വീണാണ് മരണം. ഹിന്ദി, പഞ്ചാബി സിനിമകളിലായിരുന്നു പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. നഗീന്‍, മുഖാബല, ജാനി ദുശ്മന്‍ ഏക് അനോഖി കഹാനി തുടങ്ങി 17ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.


പഞ്ചാബി ഭാഷയിലടക്കം ഏഴു സിനിമകള്‍ രാജ്കുമാര്‍ നിര്‍മിച്ചിട്ടുണ്ട്. 2002ല്‍ പുറത്തിറങ്ങിയ ജാനി ദുശ്മന്‍ ഏക് അനോഖി കഹാനി ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ. പഞ്ചാബി നടിയും തന്റെ ആദ്യകാല സിനിമകളിലെ നായികയുമായിരുന്ന നിഷി ആണ് ഭാര്യ. അര്‍മാന്‍ കോഹ്‌ലി, രജനീഷ് കോഹ്‌ലി എന്നിവരാണ് മക്കള്‍.