Wed. Apr 24th, 2024

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ലോകകപ്പ് കാണാന്‍ മോദി എത്തും വരെ ഇന്ത്യന്‍ ടീം നന്നായി കളിച്ചെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. എന്നാല്‍ ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമര്‍ശനവും പരിഹാസവുമായി രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.


മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്റെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു. രോഹിത്തിനെയും കോലിയെയും തോളില്‍ തട്ടി ആശ്വസിപ്പിച്ചിരുന്നു. പത്ത് കളികള്‍ ജയിച്ചാണ് നിങ്ങള്‍ ഇവിടെയെത്തിയത്. കളിയില്‍ ഇതൊക്കെ സംഭവിക്കുമെന്ന് പറഞ്ഞ് ഇരുവരുടെയും കൈ പിടിച്ച് പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.