തൃശൂർ: ഓഫീസിലെ നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ഥന നടത്തിയ സംഭവത്തില്‍ തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് സസ്പന്‍ഷന്‍. സെപ്റ്റംബര്‍ 29 ന് ഓഫീസില്‍ പ്രാര്‍ഥന നടത്തിയതിനാണ് ശിശു സംരക്ഷണ ഓഫീസര്‍ കെ എ ബിന്ദുവിനെ സസ്പന്‍ഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിനു പിന്നാലെയാണ് നടപടി. തൃശ്ശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ വൈകീട്ട് 4.30-ഓടെയാണു പ്രാര്‍ഥന നടന്നത്.
പ്രാര്‍ഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ഓഫീസര്‍ ആവശ്യപ്പെട്ടതിനാല്‍ ജീവനക്കാര്‍ അനുസരിച്ചു. ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരാണ്. ഇതേ ഓഫീസില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായ മുന്‍ വൈദിക വിദ്യാര്‍ഥിയാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയതെന്നാണു പരാതിയില്‍ പറയുന്നത്.