Sat. Mar 2nd, 2024

തിരുവനന്തപുരം: എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലിന്റെത്. ഇസ്രയേലിനെ പ്രാപ്തമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും, ഇന്ത്യ കാലാ കാലമായി സ്വീകരിച്ച നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഹിറ്റ്‌ലറുടെ നയത്തെ ലോകമാകെ തള്ളിപ്പറഞ്ഞു. ഹിറ്റ്‌ലറുടെ ആക്രമണത്തെ ഇന്ത്യയില്‍ ന്യായീകരിച്ച ഒരു കൂട്ടര്‍ ഉണ്ടായിരുന്നു. ഹിറ്റ്‌ലറുടെ നിലപാട് മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാന്‍ പര്യാപ്തമെന്ന നിലപാട് ആര്‍എസ്എസ് സ്വീകരിച്ചു. ഹിറ്റ്‌ലര്‍ പറഞ്ഞത് അതേപടി ആര്‍എസ്എസ് പകര്‍ത്തുകയാണ്. ഭാരതത്തിന്റെ വേദേതിഹാസങ്ങളില്‍ നിന്നല്ല ഉന്മൂലനം പകര്‍ത്തിയത്. നാസിസം ചെയ്തത് അതേപോലെ പകര്‍ത്തും എന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചു. ആര്‍എസ്എസ് ന്റെ അടിസ്ഥാനപരമായ നിലപാടാണിത്. രാജ്യത്തിന്റെ നിലപാട് ഇതായിരുന്നില്ല. ആര്‍എസ്എസ് നിലപാട് രാജ്യം തള്ളിയിരുന്നു. നിസ്സഹായരായ പലസ്തീന്‍ ജനതയ്‌ക്കെതിരെ ഭീകരമായ അക്രമം ഇസ്രായേല്‍ അഴിച്ചു വിടുകയാണ്. ഭക്ഷണവും മരുന്നും എത്തിക്കാന്‍ അമേരിക്കയുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. ചേരി ചേരാ നയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധ നിലപാടായിരുന്നു. നെഹ്‌റു മുതല്‍ നല്ലൊരു കാലം വരെ രാജ്യം പിന്തുടര്‍ന്നു. അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പലസ്തീനെ അനുകൂലിച്ചു.


ഇസ്രായേലിനെ തുറന്നെതിര്‍ക്കുകയും ചെയ്തു. അതില്‍ മാറ്റം വരുത്തിയത് നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ്. ഈ മാറ്റം സാമാജ്യത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നു. പലസ്തീനെ തള്ളാതെ ഇസ്രായേലിനെ അംഗീകരിക്കുകയായിരുന്നു. മെല്ലെ മെല്ലെ സാമ്രാജ്യത്വ അനുകൂല നിലപാട് മാറി. ഇടതുപക്ഷമല്ലാതെ രാജ്യതലസ്ഥാനത്ത് വേറെ ആര് പ്രതിഷേധം നടത്തി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ അനങ്ങിയില്ല. പ്രകടനം നടത്താന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്. ഒരേസമയം രണ്ടിടത്തും നില്‍ക്കാന്‍ കഴിയുമോ.വ്യക്തമായ നിലപാട് വേണം.

ഇസ്രായേല്‍ ചെയ്യുന്ന ക്രൂരതകളെ തള്ളിപ്പറയണം. നെഹ്രുവിന്റെ അനുയായികള്‍ക്ക് വ്യക്തതയില്ലെന്നും നമുക്ക് ഒരു നിലപാട് മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് റാലിയില്‍ ക്ഷണിച്ചാല്‍ പോകുമെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് പറഞ്ഞിരുന്നു. അപ്പോള്‍ സിപിഐഎം നിലപാട് വ്യക്തമാക്കുകയായിരുന്നു. പ്രത്യേക വ്യാമോഹത്തോടെയല്ല അവരെ ക്ഷണിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.