Wed. Feb 21st, 2024

പത്തനംതിട്ട: രണ്ട് കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലിലാക്കി. റാന്നി ബ്ലോക്കുപടി വടക്കേടത്തു വീട്ടില്‍ അതുല്‍ സത്യന്‍(28)നെയാണ് കാപ്പ നിയമപ്രകരാം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാക്കിയത്. 2016 മുതല്‍ ഇതുവരെ 7 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് അതുല്‍ സത്യന്‍.


പൊതു ഇടങ്ങളില്‍ ശല്യമുണ്ടാക്കിയതിനുള്‍പ്പെടെ പോലീസ് നേരിട്ട് എടുത്ത 6 കേസുകളിലും ഇയാള്‍ പ്രതിയാണ്. ക്രിമിനല്‍ കേസുകളില്‍ ആറെണ്ണം ഉള്‍പ്പെടുത്തിയാണ് കാപ്പ പ്രകാരമുള്ള നിയമനടപടിക്കായി കരുതല്‍ തടങ്കലിനുള്ള ശിപാര്‍ശ പോലീസ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് കൊലപാതകക്കേസുകളും, കഞ്ചാവ് കേസും ഉള്‍പ്പെടുന്നു. എല്ലാ കേസുകളും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഇവയില്‍ രണ്ടെണ്ണത്തില്‍ വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരുന്നു. ബാക്കി നാലെണ്ണത്തില്‍ വിചാരണ നടന്നുവരികയാണ്.