Fri. Nov 20th, 2026

കൊച്ചി: ഉദ്യോഗസ്ഥരുടെ കായികബലം കാണിക്കാനുള്ളതല്ല ജയിലുകള്‍ എന്ന് ഹൈക്കോടതി. ജയിലില്‍ മര്‍ദനം വേണ്ട. വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രതികളുണ്ടാകും. അവരോട് സമാധാനത്തില്‍ പെരുമാറണമെന്ന് കോടതി ആവശ്യപ്പെട്ടു.


വിയ്യൂര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന രണ്ട് പ്രതികളുടെ പരാതിയിലാണ് നിര്‍ദേശം. പരാതി പരിശോധിക്കാന്‍ ക്രൈം എ ഡി ജി പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.