Sun. Nov 22nd, 2026

ഗസ്സ സിറ്റി: ഗസ്സയില്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ പരിഗണനയിലില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ മരണം 8306 ആയി. കൊല്ലപ്പെട്ടവരില്‍ 3400 കുഞ്ഞുങ്ങളുണ്ടെന്ന് ഗസ്സയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും ആക്രമണം തുടരുകയാണ്. ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കുന്നതിന് ശക്തിയേറിയ ബോംബുകളാണ് ഇസ്രായേല്‍ പ്രയോഗിക്കുന്നത്.