തിരുവനന്തപുരം: കളമശ്ശേരിയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത ഡൊമിനിക് മാര്ട്ടിന് എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ പുറത്തുവന്നു.
യഹോവാ സാക്ഷികളുടെ ആശയം രാജ്യദ്രോഹപരമായതിനാലാണെന്ന് ഇതു ചെയ്തതെന്ന് അദ്ദേഹം പറയന്നു. താന്‍ വര്‍ഷങ്ങളായി യഹോവാ സാക്ഷികളുടെ ഭാഗമായിരുന്നുവെന്നും എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ഇതിന്റെ ആശയം രാജ്യവിരുദ്ധമാണെന്നു ബോധ്യപ്പെട്ടതിനാല്‍ തിരുത്തണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നതായും ഇയാള്‍ പറയുന്നു.
നാലുമണിക്കൂര്‍ മുമ്പാണ് വീഡിയോ അപ് ലോഡ് ചെയ്തത്. ഈ വീഡിയോ ഉള്‍പ്പെട്ട ഫേസ് ബുക്ക് പേജ് പിന്നീട് അപ്രത്യക്ഷമായി. താന്‍ സ്ഫോടക വസ്തു തയ്യാറാക്കിയതിന്റെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് അത് അപകടകരമാണെന്നും ഇയാള്‍ പറയുന്നു.


