Tue. Nov 24th, 2026

അധ്യാപകനും ഗ്രന്ഥകാരനും, സ്വതന്ത്രചിന്തകനുമായ ഡോ. ടി.എസ്. ശ്യാംകുമാറിനെതിരെ ഹിന്ദുത്വവാദികൾ ഭീഷണി തുടരുകയാണ്. ഹരിപ്പാട് ആര്യാസ് ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കാനെത്തിയ അദ്ദേഹത്തിനുനേരെ അഞ്ചുപേരടങ്ങുന്ന സംഘം ഭീഷണി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു. ഇത് ഇനിയും അനുവദിച്ചുകൂട. അദ്ദേഹത്തിന് സാമൂഹ്യ സുരക്ഷ ഒരുക്കാൻ നാം ബാധ്യസ്ഥരാണെന്ന് മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ലിബി. സി.എസ്. ‘വധഭീഷണി കൊണ്ടൊന്നും തന്നെ നിശ്ശബ്ദനാക്കാൻ കഴിയില്ലെന്ന്’ അദ്ദേഹം വളരെ ധീരമായ നിലപാട് എടുത്തിട്ടുണ്ടെങ്കിലും നമുക്ക് ചില സാമൂഹ്യമായ ഉത്തരവാദിത്വങ്ങളുണ്ടെന്ന് ലിബി. ഫെയ്‌സ്ബൂക്കിൽ കുറിച്ചു.

സാമ്പ്രദായിക ബുദ്ധിജീവികളെപ്പോലെ നല്ല രാമനേയും നല്ല കൃഷ്ണനെയും കണ്ടെത്താൻ ശ്രമിക്കുകയും വേദങ്ങളുടെയും ഉപനിഷത്തുകളുടെയും മറ്റു പ്രാചീന സംസ്കൃത കൃതികളുടെയും മഹത്വം വർണ്ണിച്ച ശേഷം അതിനെ സംഘികൾ വളച്ചൊടിക്കുന്നതാണെന്ന ഉഡായിപ്പ് അല്ല അദ്ദേഹം പറയുന്നത്. സനാതനികളുടെ അടിത്തറ പൊളിക്കുന്ന പരിപാടിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. വിജയൻമാഷ് പറയുംപോലെ ഇതൊരു പുരപൊളിക്കൽ പരിപാടിയാണ്. പൊളിക്കുമ്പോൾ മേൽക്കൂര മുതലാണ് പൊളിച്ചു തുടങ്ങേണ്ടത്. അതിൻറെ മേൽക്കൂര പൊളിക്കുന്ന പണിയാണ് നാരായണ ഗുരു ചെയ്തത്. അതിൻറെ അടിത്തറ പൊളിക്കുന്ന പണിയാണ് ശ്യാംകുമാർ സാർ ചെയ്തുകൊണ്ടിരിക്കുന്നത്. എന്തും ചെയ്യാനവർ മടിക്കില്ല. അത്തരത്തയിൽ ഹിന്ദുത്വത്തിനെതിരെ നിന്ന 4 യുക്തിവാദികളായ ഇന്റലക്ച്വൽസിനെ അല്ലേ അവർ വകവരുത്തിയത്?

ഇപ്പോൾ അവർ മരണവാറണ്ട് ഇറക്കിയിട്ടുള്ള ഡോ. കെഎസ് ഭഗവാനും ഭഗവത് ഗീതയേയും രാമായണത്തെയും വിമർശിക്കുകയും ‘ഗുണകർമ്മ സിദ്ധാന്ത’ത്തെ പൊളിച്ചടുക്കുകയുമാണ് ചെയ്തത്. വാസ്തവത്തിൽ ശ്യാകുമാർ സാറിൻറെ രചനകളോളമോ പ്രസംഗങ്ങളോളമോ സനാതനത്തെ അദ്ദേഹം ആക്രമിച്ചിട്ടുണ്ടെന്ന് തോന്നുന്നുമില്ല. കർണ്ണാടകത്തിലെ ക്രിമിനൽ സംഘങ്ങളുമായൊക്കെ ബന്ധമുള്ള വാനരക്കൂട്ടങ്ങളുടെ കേന്ദ്രമാണ് പുനരുത്ഥാന കേരളം. കേരളത്തിലെ മൂന്നു മുന്നണികൾക്കും യോജിക്കാവുന്ന കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതും. അദ്ദേഹത്തിന്റെ ആശയലോകം അംബേദ്ക്കർ ചിന്തകളാണ്. ഡോ. ടി. എസ്. ശ്യാം കുമാർ ഒറ്റയ്ക്കല്ല എന്ന് നാം സംഘടിതമായി തന്നെ പറയേണ്ടതുണ്ടെന്ന് ലിബി കൂട്ടിച്ചേർത്തു.


ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

ഡോ. ടി. എസ് ശ്യാകുമാർ സാറിനെതിരെയുള്ള വധഭീഷണി വളരെ ഗൗരവത്തോടെ കാണണം’വധഭീഷണി കൊണ്ടൊന്നും തന്നെ നിശ്ശബ്ദനാക്കാൻ കഴിയില്ലെന്ന്’ അദ്ദേഹം വളരെ ധീരമായ നിലപാട് എടുത്തിട്ടുണ്ടെങ്കിലും നമുക്ക് ചില സാമൂഹ്യമായ ഉത്തരവാദിത്വങ്ങളുണ്ട്. അദ്ദേഹം പോലീസ് സ്റ്റേഷനിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതിനല്കിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ എതിർഭാഗത്ത് സംഘികളായതിനാൽ അദ്ദേഹത്തിന് നീതി ലഭിക്കുമെന്ന് ആരും കരുതേണ്ടതില്ല. ചിലരൊക്കെ സംഘികളെ, ഇത് കേരളമാണ്, ഇവിടെന്തോ സുരക്ഷിതമാണ്, എന്നൊക്കെ തള്ളിമാറിച്ചിരിക്കുന്നത് കണ്ടു.
കേരളത്തിൻറെ സുരക്ഷിതത്വത്തിൽ വീട്ടിൽ ആണുങ്ങൾ ഇല്ലാതിരുന്ന സമയത്ത് സംഘികൾ വീട്ടിൽ കയറി വീട്ടമ്മയെ ഒരു മുറിയിൽ പൂട്ടിയിട്ടശേഷം വീട്ടിലെ സകല സാധനകളും നശിപ്പിക്കുകയും ബെഡ്ഡുകൾ ഉൾപ്പെടെ കുത്തിക്കീറുകയും ചെയ്ത രാംദാസ് കതിരൂരിന്റെ വീടിൻറെ ചിത്രമാണ് ഇതോടൊപ്പമുള്ളത്. പ്രതികളെക്കുറിച്ച് സൂചന നൽകിയിട്ടുപോലും നാളിതുവരെ ഒരാളെപോലും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലീസ് തയായറായില്ല. മനീതി സംഘത്തോടൊപ്പം ശബരിമലയിൽ പോയതാണ് അദ്ദേഹം ചെയ്ത കുറ്റം. ശൂദ്രലഹളക്കാലത്ത് സന്ദീപാനന്ദഗിരിയുടേത് ഒഴികെ ഇതുപോലെ ആക്രമിക്കപ്പെട്ട 7 വീടുകളുണ്ട്. ഒരു കേസിൽ പോലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നുമാത്രമല്ല. വീടാക്രമിച്ചതിന് സുഹൃത്തുക്കൾ കോഴിക്കോട് ടൗണിൽ പ്രകടനം നടത്തിയതിന് വീട്ടിലിരുന്ന അപർണ്ണ ശിവകാമിയുടെ പേരിൽ കേസെടുക്കുകയും ചെയ്തു. ബിന്ദു അമ്മിണിയുടെ വ്യാജ ബ്ലൂഫിലിം വരെ ഉണ്ടാക്കി പ്രചരിപ്പിച്ചു. അതിൽ കൂടുതൽ ഒരു സ്ത്രീയോട് എന്താണ് ചെയ്യാനാവുക? എന്നിട്ട് പൊലീസ് ആരെ അറസ്റ്റ് ചെയ്തു? ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ നിരവധി അക്രമ സംഭവങ്ങളിലെ കേസുകളുടെ സ്ഥിതിയെന്താണ്?

അതിന് ശേഷം തിരുവനന്തപുരത്ത് ഗാന്ധാരിയമ്മൻ കോവിലിന് സമീപമുള്ള റൂമിലിരുന്ന് സ്ത്രീകൾക്കെതിരെ കമ്പികഥ വീഡിയോകൾ ഇറക്കിയിരുന്ന ആർഎസ്എസ് ഇന്റലക്ച്വലും കേസരി ലേഖകനുമായ ഡോ. വിജയ് പി. നായർ സൗദി അറേബ്യയിൽ ഇരുന്നാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്, അവസാനം സ്ത്രീകൾ തന്നെ ബൗദ്ധീക പ്രമുഖിനെ സൗദി അറേബ്യയിൽ നിന്ന് പൊക്കി കൈകാര്യം ചെയ്യേണ്ടി വന്നു.

എൻറെ പേരിൽ ഭീഷണിപ്പെടുത്തുന്നവൻറെ ഫോട്ടോ വെച്ചാണ് ഒറിജിനൽ ഫെയ്‌സ്‌ബുക്ക്‌ ഐഡിയിൽ നിന്ന് വധ ഭീഷണി ഇറക്കിയത്. എവിടെങ്കിലും കേട്ടിട്ടുണ്ടോ? ഒരു വ്രണപരാതി കിട്ടി 24 മണിക്കൂറിനുള്ളിൽ തോന്നിയ വകുപ്പിട്ട് കേസ് എടുത്ത പോലീസ് ഇതുവരെ വധഭീഷണി ഇറക്കിയ കേസിൽ എന്ത് ചെയ്തു? ഞാൻ കേസ് കൊടുത്തപ്പോൾ സ്‌പെഷ്യൽ ബ്രാഞ്ചിലെ ഒരു പൊലീസുകാരൻ ശേഖരിച്ച് ഇവരെ സൂക്ഷിക്കണമെന്നും ഇത്രയും വാനരന്മാരുണ്ടെന്നും മറ്റുസംസ്ഥാങ്ങളിലെ വാനരന്മാരുമായി ബന്ധമുണ്ടെന്നും പറഞ്ഞു എനിക്ക് വാട്സ് ആപ്പിൽ അയച്ചുതന്ന സാധനങ്ങളാണ് ഞാൻ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തത്.

എന്തായാലും എൻറെ വീടിൻറെ വാതുക്കൽ ഇടക്കിടയ്ക്ക് പോലീസ് വണ്ടിവരുന്നുണ്ട്. പുറത്തേയ്ക്ക് പോകുമ്പോൾ സ്റ്റേഷനിൽ അറിയിക്കണമെന്നും പറഞ്ഞിട്ടുണ്ട്. വെറുതെ ഒരു ഫോർമാലിറ്റിക്ക് പരാതികൊടുത്തതാണ്. എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ പരാതി കൊടുത്തിരുന്നില്ലെന്ന് പറയരുതല്ലോ? പിന്നെ ഇവിടെ വന്നിട്ട് വാനര സേനാംഗങ്ങളും സേനാനായകനും ഒന്നും നേരേ ചൊവ്വേ പോകില്ല.ധീരനായ സേനാനായകൻ കേസ് കൊടുത്തതോടെ അകൗണ്ട് പൂട്ടി മുങ്ങിയിരിക്കുകയാണ്. ഞങ്ങളുടെ കടപ്പുറം കാരുടെ കൾച്ചറിന്റെ ഒരു പ്രത്യേകത പരസ്പരം തമ്മിൽത്തല്ലിയാലും പുറത്തുനിന്നും ഒരുത്തനും വന്ന് ആരെയും കൈവെക്കാൻ അനുവദിക്കില്ല എന്നതാണ്. ഈ കടപ്പുറത്ത് സംഘികൾ സാധാരണ കലാപങ്ങൾക്ക് ഉപയോഗിക്കാറുള്ള തീരദേശ ബ്രാഹ്മന്മാരും ഇല്ല. മുഴുവൻ ലത്തീൻ ക്രിസ്ത്യാനികളാണ്. 2002 ലെ ഇന്നും ഡെഡ്ബോഡി കിട്ടാത്ത അനുഭവം ഇവിടുള്ള ദേശസ്നേഹികളോട് അന്വേഷിച്ചാൽ സേനാനായകന് അറിയാൻ പറ്റും. സേനയെയും കൂട്ടി കടപ്പുറത്തേയ്ക്കൊക്കെ വന്നാൽ സേനാനായകനെ പിന്നെ പുറംകടലിൽ തപ്പിയാൽ മതി. അക്കാര്യത്തിൽ എനിക്ക് നല്ല ഉറപ്പുണ്ട്. അത് കേരളാപോലീസിന്റെ ഉറപ്പല്ല. കേരളാ സൈന്യത്തിൻറെ ഉറപ്പ്.

അതുപോലെ സാമൂഹ്യമായി ചിലയിടങ്ങൾ ഒക്കെ സുരക്ഷിതമാണ് എന്നല്ലതെ.ഹിന്ദുത്വ വിമർശനം നടത്തുന്നവരെ സംബന്ധിച്ച് കേരളം അത്ര സുരക്ഷിതമായ ഒരിടമല്ല. അല്ലാത്തവർക്ക് പ്രശനമൊന്നുമില്ല. സംഘപരിവാർ നേരിട്ട് ഭരിക്കുന്ന പൊലീസാണ് നമുക്കുള്ളത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് സംഘികൾ പ്രതികളായ കേസുകളിലെ പൊലീസിൻറെ പ്രവർത്തനങ്ങൾ.

അതേ സമയം ശ്യാം കുമാർ സാറിൻറെ വിഷയം കുറച്ച് ഗൗരവത്തോടെ കാണേണ്ടതാണ്. സാമ്പ്രദായിക ബുദ്ധിജീവികളെപ്പോലെ നല്ല രാമനേയും നല്ല കൃഷ്ണനെയും കണ്ടെത്താൻ ശ്രമിക്കുകയും വേദങ്ങളുടെയും ഉപനിഷത്തുകളുടെയും മറ്റു പ്രാചീന സംസ്കൃത കൃതികളുടെയും മഹത്വം വർണ്ണിച്ച ശേഷം അതിനെ സംഘികൾ വളച്ചൊടിക്കുന്നതാണെന്ന ഉഡായിപ്പ് അല്ല അദ്ദേഹം പറയുന്നത്. സനാതനികളുടെ അടിത്തറ പൊളിക്കുന്ന പരിപാടിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. വിജയൻമാഷ് പറയുംപോലെ ഇതൊരു പുരപൊളിക്കൽ പരിപാടിയാണ്. പൊളിക്കുമ്പോൾ മേൽക്കൂര മുതലാണ് പൊളിച്ചു തുടങ്ങേണ്ടത്. അതിൻറെ മേൽക്കൂര പൊളിക്കുന്ന പണിയാണ് നാരായണ ഗുരു ചെയ്തത്. അതിൻറെ അടിത്തറ പൊളിക്കുന്ന പണിയാണ് ശ്യാംകുമാർ സാർ ചെയ്തുകൊണ്ടിരിക്കുന്നത്. എന്തും ചെയ്യാനവർ മടിക്കില്ല. അത്തരത്തയിൽ ഹിന്ദുത്വത്തിനെതിരെ നിന്ന 4 യുക്തിവാദികളായ ഇന്റലക്ച്വൽസിനെ അല്ലേ അവർ വകവരുത്തിയത്?
ഇപ്പോൾ അവർ മരണവാറണ്ട് ഇറക്കിയിട്ടുള്ള ഡോ. കെഎസ് ഭഗവാനും ഭഗവത് ഗീതയേയും രാമായണത്തെയും വിമർശിക്കുകയും ‘ഗുണകർമ്മ സിദ്ധാന്ത’ത്തെ പൊളിച്ചടുക്കുകയുമാണ് ചെയ്തത്. വാസ്തവത്തിൽ ശ്യാകുമാർ സാറിൻറെ രചനകളോളമോ പ്രസംഗങ്ങളോളമോ സനാതനത്തെ അദ്ദേഹം ആക്രമിച്ചിട്ടുണ്ടെന്ന് തോന്നുന്നുമില്ല.

കർണ്ണാടകത്തിലെ ക്രിമിനൽ സംഘങ്ങളുമായൊക്കെ ബന്ധമുള്ള വാനരക്കൂട്ടങ്ങളുടെ കേന്ദ്രമാണ് പുനരുത്ഥാന കേരളം. കേരളത്തിലെ മൂന്നു മുന്നണികൾക്കും യോജിക്കാവുന്ന കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതും. അദ്ദേഹത്തിന്റെ ആശയലോകം അംബേദ്ക്കർ ചിന്തകളാണ്. ഡോ. ടി. എസ്. ശ്യാം കുമാർ ഒറ്റയ്ക്കല്ല എന്ന് നാം സംഘടിതമായി തന്നെ പറയേണ്ടതുണ്ട്.