Fri. Nov 20th, 2026

കോട്ടയം: കേരള നേതാജി കോൺഗ്രസ് പാർട്ടിയുടെ പ്രഖ്യാപനം കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടന്നു. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആയി കടയ്ക്കമൺ മോഹൻദാസ്, സംസ്ഥാന ജനറൽ സെക്രറ്ററിയായി വി. കെ. നായർ എന്നിവരെ തിരഞ്ഞെടുത്തു.


ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമായ രാഷ്ട്രീയ ഭരണ സംവിധാനങ്ങൾക്കെതിരെ ജനകീയവും ജനാധിപത്യപരവുമായ നിലപടുകളിൽ ഉറച്ചുനിന്നുകൊണ്ട് ജനങളുടെ നന്മയ്ക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാ ബദ്ധമായ രാഷ്ട്രീയ പാർട്ടിയാണ് കേരളാ നേതാജി കോൺഗ്രസ് (KN C) എന്ന് നേതാക്കൾ പറഞ്ഞു.

പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എം. നെൽസൺ കോട്ടയം, സംസ്ഥാന കമ്മറ്റി അംഗങ്ങളായ രാജേഷ് പന്തളം, രോഷ്‌നി വി നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.