Wednesday, December 6, 2023

Latest Posts

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി പിഎം നേതാവ് പി ആർ അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്തു

തൃശൂർ: കരുവന്നൂര്‍ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ ഉടന്‍ കൊച്ചിയില്‍ എത്തിക്കും.


സിപിഎം അത്താണിക്കൽ ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമാണ് പിആര്‍ അരവിന്ദാക്ഷന്‍. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സുഹൃത്തായ ഇദ്ദേഹം പണം ഇടപാടിലെ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നാണ് ഇ ഡി പറയുന്നത്. സതീഷ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ഇ ഡി കസ്റ്റഡിയിൽ എടുത്തത്.

അതേസമയം, ഇഡി തന്നെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് പി ആർ അരവിന്ദാക്ഷൻ പ്രതികരിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ പരാതി നൽകിയതിലുള്ള പ്രതികാരമാണ് അവർ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.