Fri. Nov 6th, 2026

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പഴയ മന്ദിരത്തില്‍ അവസാന പ്രത്യേക സമ്മേളനം ചേര്‍ന്നു. പഴയ പാര്‍ലമെന്റില്‍ നിന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങിനിടെ നടന്ന ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു. ബിജെപി എംപി നര്‍ഹരി അമിന്‍ ആണ് കുഴഞ്ഞ് വീണത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് നര്‍ഹരി അമിന്‍. ഗ്രൂപ്പ് ഫോട്ടോയ്ക്കായി നില്‍ക്കുമ്പോഴാണ് സംഭവം.


പഴയ പാര്‍ലമെന്റില്‍ നിന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നത് വികാര നിര്‍ഭര നിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നല്‍കിയ ഇവിടെ വെച്ച് വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.