കോഴിക്കോട്: നെൽ കര്‍ഷകരുടെ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ തള്ളി കെ മുരളീധരന്‍ എം പി. കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് പണം ലഭിക്കുന്നില്ലെന്നത് വാസ്തവമാണെന്ന് മുരളീധരന്‍ പറഞ്ഞു. കേന്ദ്രത്തെ ആരും പിന്തുണക്കില്ലെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിന് കിട്ടുന്ന കേന്ദ്ര സഹായം പോലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്നില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കല്ലാതെ മറ്റൊരു സംസ്ഥാനത്തിനും പണം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


