പാലക്കാട്: ഓണം ആഘോഷിക്കാൻ ഒത്തുകൂടിയ സഹോദരിമാർ മുങ്ങിമരിച്ചതിന്റെ ആഘാതത്തിലാണ് പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം. കൺമുന്നിൽ മക്കളായ നിഷിത (26), റമീഷ (23), റിൻഷി (18) എന്നിവർ മുങ്ങിത്താഴുന്നത് കാണേണ്ടി വന്നതിന്റെ ആഘാതത്തിലാണ് പിതാവ്.

കൺമുന്നിൽ മക്കൾ മുങ്ങിപ്പോകുന്നത് കണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ശബ്ദം പുറത്തുവന്നില്ല. ശബ്ദിക്കാനാകാതെ മക്കളെ രക്ഷിക്കാനുള്ള പിതാവിന്റെ വെപ്രാളം കണ്ട് സമീപത്ത് കൂടിപ്പോയ അന്യസംസ്ഥാന തൊഴിലാളികളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. അപ്പോഴേയ്‌ക്കും സമയം ഏറെ വൈകിയിരുന്നു. ജനവാസം കുറഞ്ഞ മേഖലയായതും അപകടവിവരം പുറത്ത് അറിയാന്‍ വൈകിപ്പിച്ചു.. നാട്ടുകാർ ചേർന്ന് ഇവരെ പുറത്തെടുത്ത് മണ്ണാർകാടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.


